Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | മൂന്നാഴ്ച മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; ദുരന്തം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ് മരിച്ച യുവാവ് Accident, Vijayapura, Obituary, Karnataka, ദേശീയ വാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com) മൂന്നാഴ്ച മുമ്പ് വിവാഹിതരായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. വിജയപുരയിലെ ഹോനമല്ല തെരദാല (31), ഗായത്രി (24) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർചെ വിജയപുരയുടെ പ്രാന്തപ്രദേശത്തുള്ള സോലാപൂർ ബൈപാസിലാണ് അപകടം നടന്നത്.

News, National, Accident, Vijayapura, Obituary, Karnataka, Case, Investigation, Karnataka: Newlyweds died in road accident.

ഇക്കഴിഞ്ഞ മെയ് 22നായിരുന്നു ഇവരുടെ വിവാഹം. ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈകും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു

വിദ്യാഭ്യാസ വകുപ്പിലാണ് ഹൊനമല്ല ജോലി ചെയ്തിരുന്നത്. ഇടിച്ച വാഹനം വിജയപുര ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, National, Accident, Vijayapura, Obituary, Karnataka, Case, Investigation, Karnataka: Newlyweds died in road accident.
< !- START disable copy paste -->

Post a Comment