മംഗ്ലൂറു: (www.kasargodvartha.com) ഓടോറിക്ഷയില്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിറുത്തി അക്രമിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ രണ്ടു പേരെ വിട്ടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ വി സുദര്‍ശന്‍ എന്ന മുന്ന (33), ബണ്ട് വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ധന്‍രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്‍നാടുവിലുണ്ടായ അക്രമം സംബന്ധിച്ച് കെ ജയന്ത് എന്നയാള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് അറസ്റ്റ്. താനും ഭാര്യ മധുശ്രീയും സുഹൃത്തിന്റെ ഓടോറിക്ഷയില്‍ കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
ബൈകില്‍ സഞ്ചരിച്ച സംഘം ഓടോറിക്ഷ തടഞ്ഞ് യുവതിയെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയും ഭര്‍ത്താവിനെ വലിച്ചിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ഡ്രൈവര്‍ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്.
Keywords: Karnataka Man Kills Woman Over Affair with Dalit, Auto Rikshaw, Complaint, Arrest, Malayalees, Police, Mangalore, News, Hospital, Attack, Friend, National.