city-gold-ad-for-blogger

Compensation | മംഗ്ലൂറിൽ കൊല്ലപ്പെട്ട 4 യുവാക്കളുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം വീതം നല്‍കും

മംഗളൂറു: (www.kvartha.com) അടുത്തടുത്ത ദിവസങ്ങളില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ യുവമോര്‍ച നേതാവിന്റെ കുടുംബത്തെ മാത്രം പരിഗണിച്ച മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയേയും ബിജെപി സര്‍കാരിനെയും തിരുത്തി സിദ്ധാരാമയ്യ സര്‍കാര്‍ തീരുമാനം. മറ്റു യുവാക്കളുടേയും ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫന്‍ഡില്‍ നിന്ന് തിങ്കളാഴ്ച കൈമാറും.

കഴിഞ്ഞ ജൂലൈ 26നായിരുന്നു യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറു(32) കൊല്ലപ്പെട്ടത്. ജുലൈ 19 ന് ബെല്ലാരെയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന കാസര്‍കോട് സ്വദേശി ബി മസൂദ് (19) കൊലക്കത്തിക്കിരയായിരുന്നു. 28ന് മംഗളൂറു സൂറത്കലില്‍ വസ്ത്ര സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ(23) അക്രമികള്‍ വെട്ടിക്കൊന്ന് കാറില്‍ രക്ഷപ്പെട്ട സംഭവമുണ്ടായി. 

Compensation | മംഗ്ലൂറിൽ കൊല്ലപ്പെട്ട 4 യുവാക്കളുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം വീതം നല്‍കും

പ്രവീണ്‍ നെട്ടാറുവിന്റെ വീട് സന്ദര്‍ശിക്കുകയും 25 ലക്ഷം രൂപ കൈമാറുകയും ചെയ്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മംഗളൂറില്‍ തങ്ങിയ ദിവസമായിരുന്നു ഈ കൊലപാതകം. പ്രവീണിന്റെ കുടുംബത്തിന് സര്‍കാര്‍ സാമ്പത്തിക സഹായത്തിന് പുറമെ ഭാര്യയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിയും നല്‍കി.

അതേസമയം മറ്റു രണ്ട് യുവാക്കളുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ സഹായം നല്‍കുകയോ വീട് സന്ദര്‍ശിക്കും എന്ന വാഗ്ദാനം മുഖ്യമന്ത്രി പാലിക്കുകയോ ചെയ്തിരുന്നില്ല. കാട്ടിപ്പള്ളയിലെ വസ്ത്ര വ്യാപാരി അബ്ദുല്‍ ജലീല്‍ (42) കഴിഞ്ഞ ഡിസംബര്‍ 24ന് കൊല്ലപ്പെട്ടപ്പോഴും സര്‍കാര്‍ സഹായം നല്‍കിയിരുന്നില്ല. 2018 ജനുവരി മൂന്നിന് കൊല്ലപ്പെട്ട ദീപക് റാവുവിന്റെ(31) കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: News, Mangalore, National, Compensation, Karnataka Government sanctions Rs 25 lakh compensation each to family of 4 victims of communal murders in Dakshina.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia