കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ പുതിയകോട്ടയില്‍വെച്ച് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
കണ്ണൂര്‍ വിമാനതാവളത്തിലിറങ്ങി കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന യാത്രക്കാരന്റെ ബാഗില്‍ നിന്നും എമര്‍ജന്‍സി ലൈറ്റിന്റെ അകത്ത് ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിസാമി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്ഐ ശശിധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Kerala News, Kasaragod News, Kanhagad News, Malayalam News, Gold Seized, Gold Seized Kanhagad, Crime News, Kanhangad: Young man arrested with 858 grams gold.< !- START disable copy paste -->