കാസര്‍കോട്: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി.
ഹൊസ്ദുര്‍ഗ് എസ് ഐ സതീശനും സംഘവും രാവിലെ 2.30 മണിക്ക് കാഞ്ഞങ്ങാട് നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. മംഗല്‍പ്പാടി ഗ്രാമ പഞ്ചായത് പരിധിയിലെ അശ്റഫ് അലി (35), മുഹമ്മദ് ഹാരിസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും കെ എല്‍ 14 എ ബി 719 നമ്പര്‍ സ്‌കൂടിയില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊലീസ് സംഘത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ജ്യോതിഷ്, ഷൈജു, രതീഷ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡില്‍പെട്ട അബൂബക്കര്‍ കല്ലായി, നികേഷ് എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Kanhangad: Two youths arrested with 8 kg ganja