city-gold-ad-for-blogger

K Vidya | തന്റെ കയ്യില്‍ അങ്ങനെയൊരു രേഖയില്ലെന്ന് കെ വിദ്യയുടെ വെളിപ്പെടുത്തല്‍; 'കോളജില്‍ നല്‍കിയതായി പറയുന്ന വ്യാജ സര്‍ടിഫികറ്റ് താന്‍ നല്‍കിയതല്ല'

തൃക്കരിപ്പൂര്‍: (www.kasargodvartha.com) അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ രേഖ നല്‍കിയ കേസില്‍ പ്രതിയായ കെ വിദ്യ മൂന്ന് ദിവസത്തിന് ശേഷം പ്രതികരണവുമായി രംഗത്തുവന്നു. തന്റെ കയ്യില്‍ അങ്ങനെയൊരു രേഖയില്ലെന്നും കോളജില്‍ നല്‍കിയതായി പറയുന്ന വ്യാജ രേഖ താന്‍ നല്‍കിയതല്ലെന്നും വിദ്യ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
        
K Vidya | തന്റെ കയ്യില്‍ അങ്ങനെയൊരു രേഖയില്ലെന്ന് കെ വിദ്യയുടെ വെളിപ്പെടുത്തല്‍; 'കോളജില്‍ നല്‍കിയതായി പറയുന്ന വ്യാജ സര്‍ടിഫികറ്റ് താന്‍ നല്‍കിയതല്ല'

മാധ്യമങ്ങളിലൂടെയാണ് തനിക്കെതിരെ കേസെടുത്ത വിവരവും വ്യാജ രേഖ നല്‍കിയെന്ന ആരോപണത്തെ കുറിച്ചും അറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് താനും അന്വേഷിക്കുകയാണെന്ന് വിദ്യ പറഞ്ഞു. നിയമനത്തിനായി സര്‍ടിഫികറ്റ് നല്‍കിയ കാര്യം വിദ്യ സമ്മതിക്കുന്നുണ്ട്. പ്രവൃത്തി പരിചയ സര്‍ടിഫികറ്റ് താന്‍ നല്‍കിയതല്ലെന്നാണ് ഇപ്പോള്‍ വിദ്യ പറയുന്നത്.

മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്ന വ്യാജ സര്‍ടിഫികറ്റ് നല്‍കിയെന്ന ആരോപണത്തിലാണ് കൊച്ചി സിറ്റി പൊലീസ് വിദ്യക്കെതിരെ കേസെടുത്തത്. അട്ടപ്പാടി കോളജിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വിദ്യ ഹാജരാക്കിയ സര്‍ടിഫികറ്റ് വ്യാജമാണെന്ന് കോളജ് അധികൃതര്‍ക്ക് സംശയം തോന്നി അത് മഹാരാജാസ് കോളജ് പ്രിന്‍സിപലിന് അയച്ച് കൊടുക്കുകയായിരുന്നു. പ്രിന്‍സിപല്‍ പരാതി നല്‍കിയതോടെയാണ് വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും പിന്നാലെ രാഷ്ട്രീയ വിവാദമാവുകയും ചെയ്തത്.
   
K Vidya | തന്റെ കയ്യില്‍ അങ്ങനെയൊരു രേഖയില്ലെന്ന് കെ വിദ്യയുടെ വെളിപ്പെടുത്തല്‍; 'കോളജില്‍ നല്‍കിയതായി പറയുന്ന വ്യാജ സര്‍ടിഫികറ്റ് താന്‍ നല്‍കിയതല്ല'

മൂന്ന് ദിവസമായി വിദ്യയുടെയും വീട്ടുകാരുടെയും പ്രതികരണം തേടാനായി മാധ്യമങ്ങള്‍ ഒന്നടങ്കം പരിശ്രമിച്ചിരുന്നുവെങ്കിലും അവര്‍ തയ്യാറായിരുന്നില്ലെന്നാണ് വിവരം. ഇപ്പോഴാണ് താന്‍ അങ്ങനെയൊരു രേഖ നല്‍കിയിട്ടില്ലെന്ന് വിദ്യ പ്രതികരിച്ചിരിക്കുന്നത്.

Keywords: Kerala News, Malayalam News, Kasaragod News, K Vidya, Politics News, Trikarpur News, Politics, Political Controversy, K Vidya reacts fake document row.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia