രണ്ട് ദിവസം മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യയ്ക്ക് നീലേശ്വരം പൊലീസ് നോടീസ് നൽകിയിരുന്നു. എന്നാൽ ഒളിവിലും റിമാൻഡിനെ തുടർന്ന് ജയിലിലും കഴിഞ്ഞത് കാരണം ശാരീരിക അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി എത്താൻ കഴിയില്ലെന്ന് വിദ്യ ഇ-മെയിൽ വഴി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് വരെ ഹാജരാകാൻ കഴിയില്ല എന്നായിരുന്നു വിദ്യയുടെ ഇ-മെയിൽ സന്ദേശം.
ഇത് പൊലീസ് അംഗീകരിച്ചിരുന്നു. വിദ്യയെ വിശദമായി ചോദ്യം ചെയ്യാനാണ് നീലേശ്വരം പൊലീസിന്‍റെ തീരുമാനം. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസ് വിശദീകരണം നൽകുന്നത്. വ്യാജ രേഖ കേസിൽ സി പി എമും എസ് എഫ് ഐ യും വിദ്യയെ തള്ളി പറഞ്ഞെങ്കിലും ഒളിത്താവളം ഒരുക്കിയത് സി പി എമിൻ്റെ സജീവ പ്രവർത്തകരെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിയാണ് വിദ്യയ്ക്ക് കുരുക്കായി മാറിയതും ഒളിയിടം പൊലീസ് കണ്ടെത്തിയതുമെന്നാണ് വിവരം. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. ഒളിവിലിരുന്ന് വിദ്യ അന്വേഷണ വിവരങ്ങൾ അറിഞ്ഞത് സുഹൃത്തിൻ്റെ ഫോണിലൂടെയാണെന്നും ഇതിനായി സുഹൃത്ത് പുതിയ സിം കാർഡ് വാങ്ങിയിരുന്നതായും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഈ ഫോൺ ലൊകേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വിദ്യയെ പിടികൂടിയത്. വിദ്യയെ ഒളിവിൽ കഴിയാൻ സഹായം നൽകിവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിദ്യയെ നീലേശ്വരം പൊലീസ് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യ ഹർജി നൽകുന്ന വിദ്യയ്ക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യയുടെ ജാമ്യ ഹർജി പൊലീസ് എതിർക്കാനിടയില്ലെന്നാണ് സൂചന.
Keywords: News, Nileswaram, Maharajas College, Karinthalam, Kasaragod, Kerala, Crime, Case, Police, CPM, SFI, K Vidya appeared before Nileswaram police.
< !- START disable copy paste -->