സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസ് രണ്ടു ദിവസത്തിനകം നല്‍കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി വ്യക്തമാക്കി. പുരാവസ്തു തട്ടിപ്പ് കേസ് റദ്ദാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും. എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല. കേസ് ഉണ്ടായ സാഹചര്യത്തില്‍ തുടരുന്നത് ധാര്‍മികമായി ശരിയല്ലാത്തത് കൊണ്ടാണ് സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്. എന്നാല്‍ ഹൈകമാന്‍ഡും നേതാക്കളും ഒറ്റക്കെട്ടായി തുടരണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ട് സ്ഥാനം ഒഴിയില്ല. ഇതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു. ചോദ്യം ചെയ്യലിന് ശേഷം പൂര്‍ണ ആത്മവിശ്വാസം ഉണ്ടായി. അന്വേഷണവുമായി സഹകരിച്ചു. കേസില്‍ ചുക്കും ചുണ്ണാമ്പുമില്ലെന്ന് മനസിലായില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Keywords: K Sudhakaran, Defamation Case, MV Govindan, Desabhimani, Kerala News, Kannur News, Malayalam News, Congress, CPM, Politics, Political News, K Sudhakaran to file defamation suit against MV Govindan.< !- START disable copy paste -->