Join Whatsapp Group. Join now!
Aster MIMS 25/06/2023

Obituary | ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ എം രാജീവന്‍ അന്തരിച്ചു

അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു Deshabhimani Senior Sub Editor, Journalist M Raveevan

കണ്ണൂര്‍: (www.kasargodvartha.com) ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ എം രാജീവന്‍ അന്തരിച്ചു. 53 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. കണ്ണൂര്‍ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അന്ത്യം. 

പത്രപ്രവര്‍ത്തനം തുടങ്ങിയത് ദേശാഭിമാനിയുടെ തളിപ്പറമ്പ്, ആലക്കോട് ഏരിയ ലേഖകനായാണ്. 2006ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്,  കണ്ണൂര്‍ യൂനിറ്റുകളില്‍ പ്രവര്‍ത്തിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടിലാണ് താമസം. 

Kannur, News, Kerala, Journalist, M Rajeevan, Obituary, Journalist M Rajeevan passed away.

ഭാര്യ: പി എന്‍ സുലേഖ (സെക്രടറി, തളിപ്പറമ്പ് കോ ഓപറേറ്റീവ് എഡ്യുകേഷന്‍ സൊസൈറ്റി), മക്കള്‍: എം ആര്‍ ശ്രീരാജ്, എം ആര്‍ ശ്യാംരാജ്. സംസ്‌കാരം വൈകീട്ട് നാല് മണിയോടെ തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പില്‍.

Keywords: Kannur, News, Kerala, Journalist, M Rajeevan, Obituary, Journalist M Rajeevan passed away.

Post a Comment