പൊലീസ് പറയുന്നത് ഇങ്ങനെ: 'അലമൊഗറുവിലെ വയോധികയോട് വിലക്ക് വാങ്ങി കശാപ്പു ചെയ്യാൻ ഉള്ളാൾ അലെകലയിലേക്ക് കൊണ്ടുവരുകയായിരുന്ന നാല് കാലികളാണ് മിനി ലോറിയിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി ഈ വാഹനം കലപുവിൽ എത്തിയപ്പോൾ കേടായി. വാഹനം തള്ളാൻ സഹായിച്ച പ്രദേശവാസികൾ ടാർപോളിൻ മറയത്ത് കാലികളെ കണ്ടു. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഡ്രൈവറും വാഹനത്തിൽ ഉണ്ടായിരുന്നവരും ഓടിപ്പോയി. പിന്നീട് അവരെ പിടികൂടി ഗോവധ നിരോധ നിയമം അനുസരിച്ച് കേസെടുത്തത് അറസ്റ്റ് ചെയ്തു'.
എന്നാൽ തിങ്കളാഴ്ച ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞ് പൊലീസിന് കൈമാറിയതാണ് കാലികൾ എന്ന് പറയുന്നു. മീൻ നിറച്ച പ്ലാസ്റ്റിക് ട്രേകൾക്കിടയിൽ ഞരുങ്ങുന്ന അവസ്ഥയിൽ രണ്ടു മൂരികൾ, പശു, കിടാവ് എന്നിവയെ അഴിച്ച് ഉള്ളാൾ പൊലീസിനെ ഏൽപിക്കുകയായിരുന്നുവെന്നാണ് വിവരം.
Keywords: News, National, Mangalore, Crime, Ullal, Karnataka, Police, Case, Arrest, Illegal cattle transportation case; Four arrested.
< !- START disable copy paste -->