ബേകറിക്കകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്ത് താമസിച്ചിരുന്ന ജീവനക്കാരും പ്രദേശവാസികളും പിന്നീട് ഉപ്പളയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് തീയണച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല. ഷോര്‍ട് സര്‍ക്യൂടാണെന്നാണ് പ്രാഥമികനിഗമനം.
ഒട്ടേറെ സാധനസാമഗ്രികളും ബേകറി ഉത്പന്നങ്ങളും കത്തിനശിച്ചു. തൊട്ടടുത്ത് തന്നെ മൊബൈൽ ഫോൺ കടകൾ, ഫർണിചർ കട തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബേകറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ വൻ നാശനഷ്ടം ഒഴിവായി.
Keywords: News, Kasaragod, Kerala, Uppala, Fire, Bakery, Huge fire broke out in bakery in Uppala.
< !- START disable copy paste -->