Join Whatsapp Group. Join now!
Aster MIMS 25/06/2023

AI camera | സാധാരണക്കാര്‍ക്ക് ഭീമന്‍ പിഴ! നമ്പര്‍ പ്ലേറ്റ് പോലും ഇല്ലാതെയും പൊടിപിടിച്ചും ഓടുന്ന ഇത്തരം വാഹനങ്ങള്‍ക്ക് എഐ കാമറ എങ്ങനെ പിഴയീടാക്കും? ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നുവെന്ന് ആക്ഷേപം

നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം Malayalam News, AI camera, Traffic Fines, Traffic Violation, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) ഗതാഗത നിയമലംഘനം പിടികൂടി പിഴയീടാക്കാന്‍ മോടോര്‍ വാഹന വകുപ്പും കെല്‍ട്രോണും ചേര്‍ന്ന് റോഡുകളില്‍ എഐ കാമറകള്‍ ഒരുക്കി കാത്തിരിക്കുമ്പോള്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി കുതിച്ചുപായുന്ന ചരക്ക് ലോറികള്‍ ഉള്‍പെടെയുള്ളവയെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും, ഉള്ളത് തന്നെ പൊടി പിടിച്ചോ മറ്റോ വ്യക്തമായി കാണാത്ത തരത്തില്‍ ഓടുന്ന നിരവധി വാഹനങ്ങളുണ്ട്.
    
Malayalam News, AI camera, Traffic Fines, Traffic Violation, Kerala News, Kasaragod News, Kerala Traffic, How will AI camera fine these vehicles?

പ്രധാനമായും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്ക് ലോറികളിലാണ് ഇത്തരം കാഴ്ചകളുള്ളത്. നമ്പര്‍ ദൃശ്യമല്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ക്ക് എഐ കാമറ എങ്ങനെ ഇത്തരം വാഹനങ്ങള്‍ക്ക് പിഴയീടാക്കുമെന്നാണ് ഉയരുന്ന ചോദ്യം. എഐ കാമറ ഉപയോഗിച്ചുള്ള പിഴയില്‍ നിന്ന്, 12 വയസില്‍ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരെങ്കില്‍ ഇവരെ ഒഴിവാക്കാനാണ് ധാരണ. വിഐപി വാഹനം, ആംബുലന്‍സ് തുടങ്ങിയവയും പരിശോധനയ്ക്കു ശേഷം ഒഴിവാക്കും. ബാക്കിയുള്ള മുഴുവന്‍ വാഹനങ്ങളും എഐ കാമറയില്‍ പെടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം ഹെല്‍മെറ്റിന്റെയും സീറ്റ് ബെല്‍റ്റിന്റെയും മറ്റും പേരില്‍ സാധാരണക്കാരെ പിടികൂടാന്‍ അധികൃതര്‍ ഉത്സാഹം കാട്ടുമ്പോള്‍ പ്രത്യക്ഷത്തില്‍ തന്നെ നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങളെ കൃത്യമായി പരിശോധിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. സാധാരണക്കാരന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലൂടെ നിയമങ്ങള്‍ ലംഘിച്ച് തലങ്ങും വിലങ്ങും സര്‍കാര്‍ വാഹനങ്ങളും ഓടുന്നുണ്ടെന്നാണ് ആക്ഷേപം.
            
Malayalam News, AI camera, Traffic Fines, Traffic Violation, Kerala News, Kasaragod News, Kerala Traffic, How will AI camera fine these vehicles?

സുപ്രീംകോടതി നിരോധിച്ച സണ്‍കൂള്‍ ഫിലിം, കര്‍ടന്‍, വിവിധ തരത്തിലുള്ള നെറ്റുകള്‍ എന്നിവ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങളും ഏറെയാണെന്ന് വിമര്‍ശനമുണ്ട്. രേഖകള്‍ പോലുമില്ലാത്ത നിരവധി ഔദ്യോഗിക വാഹനങ്ങളുമുണ്ട്. പല കെഎസ്ആര്‍ടിസി ബസുകളും ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്നതെന്നും വിവരമുണ്ട്.

വലിയ വാഹനങ്ങള്‍ നിയമം ലംഘിച്ച് ഓടുമ്പോള്‍ ഏറ്റവും വലിയ ഭീഷണി ചെറിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ്. കവലകളില്‍ ജീപ് നിര്‍ത്തിയിട്ട് ഇരുചക്രവാഹന യാത്രക്കാരെയടക്കം വേട്ടയാടുന്ന പൊലീസ് വലിയ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ആരോപണം. എഐ കാമറയ്ക്ക് പോലും തിരിച്ചറിയാനാവാത്ത വിധത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ മുന്നിട്ടിറങ്ങണമെന്നാണ് ഉയരുന്ന ആവശ്യം.

Keywords: Malayalam News, AI camera, Traffic Fines, Traffic Violation, Kerala News, Kasaragod News, Kerala Traffic, How will AI camera fine these vehicles?
< !- START disable copy paste -->

Post a Comment