Join Whatsapp Group. Join now!
Aster MIMS 25/06/2023

Plastic waste | പൊതുയിടങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത കർമസേന; കുമ്പളയിൽ ശേഖരിക്കുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം

50ലേറെ വനിതകളാണ് പ്രവർത്തിക്കുന്നത് Haritha Karma Sena, Malayalam News, Kumbla News, കാസറഗോഡ് വാർത്തകൾ
കുമ്പള: (www.kasargodvartha.com) പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായി കുമ്പളയിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതും, കത്തിക്കുന്നതും വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നുവെന്ന് തിരിച്ചറിവിനെ തുടർന്നാണ് സർകാർ നിർദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഹരിത കർമ സേനയ്ക്ക് രൂപം നൽകിയത്.
 
Kerala, News, Kasaragod, Kumbala, Plastic, Waste, Harita Karma Sena, Woman, Panchayath, Harita Karma Sena collects plastic waste.

ഇവർ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കുമ്പളയിൽ മാത്രം ഹരിത കർമസേനയിൽ 50ലേറെ വനിതകളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ വിഷയം ഏറെ വിമർശനം ഏൽക്കേണ്ടി വരുന്നുണ്ട്. മാലിന്യനിർമാർജനത്തിന് പദ്ധതികളൊന്നും ആവിഷ്കരിച്ച് നടപ്പിലാക്കാൻ കഴിയുന്നുമില്ല. ജില്ലയിലെ പലഭാഗങ്ങളിലും കുന്ന് കൂടി കിടക്കുന്ന മാലിന്യങ്ങൾക്ക് അധികൃതരുടെ മൗനമാദത്തോടെ തീ കൊടുക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയ 'ബ്രഹ്മപുരം' വിഷയം കേരളമാകെ ചർച്ച ചെയ്യപ്പെട്ടതുമാണ്. ഇതിനിടയിലാണ് കുമ്പളയിലെ വ്യാപാരികൾക്കും, കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതിക്കും നേരിയതോതിലെങ്കിലും ഹരിതസേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം സഹായകമാകുന്നത്. ഹരിതസേനയെ കൂടുതൽ കാര്യക്ഷമമാക്കാനാണ് കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതിയുടെ തീരുമാനം.

Keywords: Kerala, News, Kasaragod, Kumbala, Plastic, Waste, Harita Karma Sena, Woman, Panchayath, Harita Karma Sena collects plastic waste.
< !- START disable copy paste -->

Post a Comment