കിണറുകളിലേക്ക് പുഴയിൽ നിന്നുള്ള വെള്ളം എത്താറുണ്ടെങ്കിലും പരിശോധനയിൽ കിണർ വെള്ളത്തിൽ നേരിയ ഉപ്പ് കലർന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് ജിയോളജിസ്റ്റ് അമൃത കാസർകോട് വാർത്തയോട് പറഞ്ഞു. വെള്ളത്തിന് തിരിച്ചുപോകാൻ എവിടെയോ തടസം നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനയ്ക്കായി ജിയോളജിസ്റ്റ് വിജയയുടെയും തഹസിൽദാരുടെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച രാവിലെ സ്ഥലം സന്ദർശിക്കുമെന്നും അവർ അറിയിച്ചു.
ശനിയാഴ്ച രാത്രി മുതലാണ് നൗഫല്‍ എന്നയാളുടെ പറമ്പില്‍ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. നാസര്‍ എന്നയാളുടെ വീട്ടിലെ കിണറിലും തൊട്ടടുത്ത മറ്റൊരാളുടെ കിണറിലുമാണ് വെള്ളം ഉയര്‍ന്ന് പൊങ്ങിയത്. എന്നാൽ വെള്ളത്തിന്റെ ലെവൽ ഇവിടെ കൂടിയിട്ടില്ലെന്നും ജിയോളജിസ്റ്റ് പറഞ്ഞു. ഭൂമിക്കടിയിലെ ശബ്‌ദം തളങ്കര പ്രദേശത്ത് പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുൻസിപൽ ചെയർമാൻ അഡ്വ. വി എം മുനീറിന്റെ നേതൃത്വത്തിലുള്ള നഗരസഭാ അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.
Keywords: News, Kasaragod, Kerala, Thalangara, Geology, Geology department about mysterious underground sounds.