മംഗളൂറു: (www.kasargodvartha.com) സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാര്‍ അറ്റാച്ഡ് ഹോടെലില്‍ ചീട്ടുകളിയില്‍ ഏര്‍പെട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് മാനജര്‍ ബാബു ചന്ദ്രശേഖര്‍(62), ജീവനക്കാരന്‍ കെ രക്ഷിത്(23), ലാല്‍ സാബ്(31), അമിര്‍ ഗണിസാബ്(31), ദസ്തഗിരി സാബ്(32), സിദ്ധണ്ണ(47), മുഹമ്മദ് റഫീഖ് (34), പരശുരാമ(29), ജിതേന്ദ്ര ഹിറ സിംങ് (34) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂറു സിറ്റി പൊലീസ് കമീഷനര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് പൊലീസ് സംഘം ഹോടെല്‍ മുറി റെയ്ഡ് ചെയ്യുകയായിരുന്നു.
26,020 രൂപ, ഒമ്പത് മൊബൈല്‍ ഫോണുകള്‍, കാര്‍, ചീട്ടുകെട്ടുകള്‍ എന്നിവ പിടിച്ചെടുത്തു. മംഗളൂറു അസി. പൊലീസ് കമീഷനര്‍ മനോജ് കുമാര്‍ നായക്, സൂറത്കല്‍ എസ്‌ഐ മല്ലികാര്‍ജുന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Keywords: Mangalore, News, National, Crime, Arrest, Arrested, Playing cards, Police, Raid, Money, Mobile phone, Seized, Gang arrested for playing cards; Money and mobile phone seized.