മംഗളൂറു: (www.kasargodvartha.com) നഗരത്തില്‍ അത്താവറില്‍ കെഎംസി ആശുപത്രിക്കടുത്തെ ബ്രിജേഷ് അപാര്‍ട്‌മെന്റില്‍ കവര്‍ച നടത്തിയെന്ന കേസില്‍ നാലംഗ സംഘത്തെ പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡെല്‍ഹിയിലെ മുഹമ്മദ് ആസിഫ് (23), ശെയ്ഖ് മൈദുല്‍(25), വക്കീല്‍ അഹ് മദ് (34), പശ്ചിമ ബംഗാളിലെ റഫീഖ് ഖാന്‍(24) എന്നിവരാണ് അറസ്റ്റിലായത്.
4.45 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. അത്താവറിലെ അപാര്‍ട്‌മെന്റില്‍ നിന്ന് കവര്‍ന്നതാണ് സ്വര്‍ണം എന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷം പകലാണ് കവര്‍ച നടന്നത്. അടച്ചിട്ട വീടുകളില്‍ പകല്‍ മോഷണമാണ് രീതിയെന്ന് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈകുന്നേരം പണമ്പൂര്‍ ബീച്ചില്‍ സംശയ സാഹചര്യത്തില്‍ കണ്ട നാലു പേരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ചക്കാരാണെന്ന് അറിവായത്.
Keywords: Mangalore, News, National, Crime, Robbery, Theft, Police, Accused, Arrest, Arrested, Case, Four arrested in theft case, valuables recovered in Mangaluru.