Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കെ വിദ്യ വീണ്ടും അറസ്റ്റിൽ; തെളിവുകൾ നശിപ്പിച്ചുവെന്നതടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി

നീലേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത് Nileswaram News, Malayalam News, Maharajas College, Karinthalam, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) കെ വിദ്യ വീണ്ടും അറസ്റ്റിൽ. വ്യാജ പ്രവൃത്തിപരിചയ സർടിഫികറ്റ് സമർപിച്ചെന്ന കേസിൽ വിദ്യയെ നീലേശ്വരം പൊലീസാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. കരിന്തളം ഗവ. കോളജിൽ വ്യാജ സർടിഫികറ്റ് ഹാജരക്കി ജോലി നേടിയെന്നാണ് വിദ്യയ്‌ക്കെതിരെ നീലേശ്വരം പൊലീസ് ചുമത്തിയ കുറ്റം.

News, Kasaragod, Nileswaram, Maharajas College, Karinthalam, Fake Experience Certificate, Arrest, Court, Investigation, Custody, Case, Fake experience certificate: Vidya arrested again.

അട്ടപ്പാടി കോളജിൽ വ്യാജ സർടിഫികറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ചുവെന്ന കേസിൽ നേരത്തെ അഗളി പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയാണ് മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിദ്യയ്ക്ക് ഉപധികളോടെ ജാമ്യം അനുവദിച്ചത്. അഗളി കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് നീലേശ്വരം പൊലീസ് വിദ്യയെ നോടീസ് നൽകി വരുത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.

കരിന്തളം ഗവ. കോളജിലാണ് വിദ്യ ആദ്യം വ്യാജ സർടിഫികറ്റ് ഹാജരാക്കി ജോലി നേടിയതെന്നാണ് ആരോപണം. കോളജിൽ ഒരു വർഷം വിദ്യാർഥികളെ വിദ്യ പഠിപ്പിക്കുകയും ശമ്പളം പറ്റുകയും ചെയ്തിരുന്നു. നീലേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യയെ അൽപസമയത്തിനകം വൈദ്യ പരിശോധനയ്ക്കും തുടർന്ന് കോടതിയിലും ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

News, Kasaragod, Nileswaram, Maharajas College, Karinthalam, Fake Experience Certificate, Arrest, Court, Investigation, Custody, Case, Fake experience certificate: Vidya arrested again.

വിദ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ കോടതി വിദ്യക്ക് ജാമ്യം അനുവദിച്ചേക്കും. വിദ്യക്കെതിരെ തെളിവ് നശിപ്പിച്ചുവെന്നതടക്കം കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ അഗളി പൊലീസിന് നൽകിയ മൊഴി തന്നെ വിദ്യ ആവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന.

Keywords: News, Kasaragod, Nileswaram, Maharajas College, Karinthalam, Fake Experience Certificate, Arrest, Court, Investigation, Custody, Case, Fake experience certificate: Vidya arrested again.
< !- START disable copy paste -->

Post a Comment