city-gold-ad-for-blogger

K Vidya | വ്യാജ സര്‍ടിഫികറ്റുണ്ടാക്കിയത് ഫോണിലൂടെയാണെന്ന് നീലേശ്വരം പൊലീസിന് വിദ്യയുടെ മൊഴി

നീലേശ്വരം: (www.kasargodvartha.com) കരിന്തളം കോളജില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ടിഫികറ്റുണ്ടാക്കിയത് ഫോണിലൂടെയാണെന്ന് കേസിലെ പ്രതി കെ വിദ്യ നീലേശ്വരം പൊലീസിന് മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

K Vidya | വ്യാജ സര്‍ടിഫികറ്റുണ്ടാക്കിയത് ഫോണിലൂടെയാണെന്ന് നീലേശ്വരം പൊലീസിന് വിദ്യയുടെ മൊഴി

കോളജില്‍ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വര്‍ഷം ജോലി ചെയ്തിരുന്നു സര്‍ടിഫികറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും, ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണിലൂടെയാണെന്നും, ആരുടെയും സഹായമില്ലെന്നും, ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ സമ്മതിച്ചതായാണ് വിവരം.

കരിന്തളം കോളജില്‍ സമര്‍പിച്ച അതേ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയതെന്നാണ് ആരോപണം. അഭിഭാഷകന്‍ സെബിന്‍ സെബാസ്റ്റ്യനൊപ്പമാണ് വിദ്യ പൊലീസ് സ്റ്റേഷനിലെത്തിയത്.

കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്തത്. അഗളി പൊലീസിന് മുന്‍പില്‍ വിദ്യ നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

വിദ്യ ചൊവ്വാഴ്ച രാവിലെ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. അട്ടപ്പാടി ഗവ. കോളജില്‍ മലയാളം ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ടിഫികറ്റ് സമര്‍പ്പിച്ചെന്ന കേസില്‍ അഗളി പൊലീസ് അറസ്റ്റ് ചെയ്ത വിദ്യയെ മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വിദ്യക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

ഈ സാഹചര്യത്തില്‍ കരിന്തളം ഗവ. കോളജില്‍ വ്യാജരേഖ ഹാജരാക്കിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നീലേശ്വരം പൊലീസ് നോടീസ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹാജരാകാനാണ് നോടീസ് നല്‍കിയിരുന്നതെങ്കിലും ദേഹാസ്വാസ്ഥ്യം മൂലം ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു വിദ്യയുടെ മറുപടി. ചൊവ്വാഴ്ച ഹാജരാകാമെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

K Vidya | വ്യാജ സര്‍ടിഫികറ്റുണ്ടാക്കിയത് ഫോണിലൂടെയാണെന്ന് നീലേശ്വരം പൊലീസിന് വിദ്യയുടെ മൊഴി

ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഹാജരായത്. വിദ്യയെ നീലേശ്വരം സി ഐ കെ പ്രേംസദന്റെ നേതൃത്വത്തില്‍ കരിന്തളം കോളജിലും, തൃക്കരിപ്പൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലും, തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ്  രേഖപ്പെടുത്തുകയായിരുന്നു. അട്ടപ്പാടി ഗവ. കോളജില്‍ വ്യാജരേഖ ഹാജരാക്കിയ കേസില്‍ വിദ്യയെയും കൊണ്ടുള്ള തെളിവെടുപ്പ് അഗളി പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ കെ വിദ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. .

Keywords: News, Nileswaram, Kasaragod, Kerala, Maharajas College, Karinthalam, Fake Certificate Case, Police, Arrest, Court, Crime, Remand, Fake certificate case: Vidya says certificate was made on her phone.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia