'വിവാഹിതനാണെങ്കിലും ഫവാസ് ഭാര്യയെ ഉപേക്ഷിച്ച് പോയിരുന്നു. ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. വഴിവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ വീട്ടില്‍ കയറ്റിയിരുന്നില്ല. അനധികൃത കഞ്ചാവ് വില്‍പനയില്‍ ഏര്‍പെട്ടിരുന്ന ഫവാസ് മറ്റ് കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു.
ഏകദേശം പത്ത് ദിവസം മുമ്പ്, വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ ഇറയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് ബന്ദിയാക്കിയിരുന്നു. ഇവിടെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം ബണക്കല്‍ മലനിരകളില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഫവാസിനെ തട്ടിക്കൊണ്ടുപോയ വിവരം ഇയാളുടെ കഞ്ചാവിന് അടിമകളായ സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നതിനാല്‍ അവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്', പൊലീസ് പറഞ്ഞു.
Keywords: Mangalore News, Karnataka, Bantwal News, Murder Case, Malayalam News, Obituary, National News, Crime News, Murder, Drug peddler murdered in Mudigere.
< !- START disable copy paste -->< !- START disable copy paste -->