city-gold-ad-for-blogger

Footpath | കുമ്പള സ്‌കൂള്‍ റോഡില്‍ നിന്ന് മൈതാനം വഴി സര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് നടപ്പാത വേണമെന്ന് ആവശ്യം; പ്രതീക്ഷയോടെ ജനങ്ങള്‍

കുമ്പള: (www.kasargodvartha.com) സ്‌കൂള്‍ റോഡില്‍ നിന്ന് മൈതാനം വഴി സര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. കുമ്പള ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂള്‍, പൊലീസ് സ്റ്റേഷന്‍, പഞ്ചായത് ഓഫീസ്, വിലേജ് ഓഫീസ്, കേരള വാടര്‍ അതോറിറ്റി ഓഫീസ്, മൃഗാശുപത്രി എന്നീ സര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് ടൗണില്‍ നിന്ന് പെട്ടെന്ന് കാല്‍നടയായി എത്തിച്ചേരാന്‍ പറ്റുന്ന സ്‌കൂള്‍ റോഡില്‍ നിന്നുള്ള ഇടവഴിയിലൂടെ സ്‌കൂള്‍ മൈതാനത്തിന് സമീപമായി നടപ്പാത നിര്‍മിക്കണമെന്നാണ് അഭിപ്രായം.
   
Footpath | കുമ്പള സ്‌കൂള്‍ റോഡില്‍ നിന്ന് മൈതാനം വഴി സര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് നടപ്പാത വേണമെന്ന് ആവശ്യം; പ്രതീക്ഷയോടെ ജനങ്ങള്‍

ഈ സ്ഥാപനങ്ങളെല്ലാം അധികം ദൂരെയല്ലാതെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. കുമ്പളയിലെ വ്യാപാരികളാണ് ബന്ധപ്പെട്ടവര്‍ക്ക് മുമ്പില്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് പദ്ധതിക്കായി ഗ്രാമപഞ്ചായത് ഭരണസമിതിയെ സമീപിക്കുമെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എകെഎം ആരിഫ്, മുസ്ലിം ലീഗ് കുമ്പള പഞ്ചായത് പ്രസിഡണ്ട് ബിഎന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചതായും വ്യാപാരികള്‍ പറഞ്ഞു.

ദിവസേന നൂറുകണക്കിന് വിദ്യാര്‍ഥികളും, സര്‍കാര്‍ ഓഫീസുകളിലെ ജീവനക്കാരും, പൊതുജനങ്ങളും സ്‌കൂള്‍ റോഡിലെ ഇടവഴിയിലൂടെയാണ് സ്‌കൂള്‍ മൈതാനം വഴി സര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് പോകുന്നത്. ഈ സ്ഥലത്തിലൂടെ കൈവരികള്‍ ഉള്‍പെടെയുള്ള നടപ്പാത നിര്‍മിക്കാനായാല്‍ കാല്‍നടയാത്ര എളുപ്പമാവുമെന്ന് വിദ്യാര്‍ഥികളും വ്യാപാരികളും പറയുന്നത്.
    
Footpath | കുമ്പള സ്‌കൂള്‍ റോഡില്‍ നിന്ന് മൈതാനം വഴി സര്‍കാര്‍ സ്ഥാപനങ്ങളിലേക്ക് നടപ്പാത വേണമെന്ന് ആവശ്യം; പ്രതീക്ഷയോടെ ജനങ്ങള്‍

അതേസമയം മാലിന്യം തള്ളുന്ന സ്‌കൂള്‍ റോഡിലെ ഓവുചാല്‍ കോണ്‍ക്രീറ്റ് ഫലകം കൊണ്ട് മൂടി ഇവിടെയും കൈവരി അടക്കമുള്ള നടപ്പാത നിര്‍മിക്കണമെന്ന് വ്യാപാരികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടു പദ്ധതികള്‍ക്കുമായി ത്രിതല പഞ്ചായത് തുക അനുവദിച്ചാല്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കാനാവുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. ആവശ്യം അധികൃതര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Keywords: Kumbla, Panchayat Office, Footpath, Malayalam News, Kerala News, Kasaragod News, Demand for footpath from Kumbala school road to government institutions.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia