ഈ ആപ്പുകളിൽ സ്പിൻ ഒ കെ ('SpinOK') എന്ന് പേരിട്ടിരിക്കുന്ന മാൽവെയർ ഉണ്ടെന്നാണ് റിപ്പോർട്ട്. ബ്ലീപ്പിംഗ് കമ്പ്യൂട്ടറുമായി സഹകരിച്ച് ഡോ.വെബിലെ സുരക്ഷാ ഗവേഷകരാണ് പുതിയ ക്ഷുദ്രവെയർ കണ്ടെത്തിയത്. ഈ 100 ആപ്പുകളുടെ മൊത്തം ഡൗൺലോഡുകൾ 400 ദശലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. ആപ്പുകൾ ഉപയോക്താക്കളെ കെണിയിൽ വീഴ്‌ത്തുന്ന പരസ്യങ്ങൾ കാണിക്കുകയും തുടർന്ന് സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം ആപ്പുകൾ ഉടൻ നീക്കണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
സ്പിൻ ഒ കെ ക്ഷുദ്രവെയർ കണ്ടെത്തിയ ചില പ്രധാന ആപ്പുകൾ
Noizz
Zapya
VFly
Cashzine
MVBit
Biugo
Crazy Drop
Tick
Fizzo Novel
CashEM
ശ്രദ്ധിക്കുക
* ഉപയോഗിക്കുന്ന ആപ്പുകൾ അംഗീകൃതമെന്നും സുരക്ഷിതമെന്നും ഉറപ്പ് വരുത്തുക
* ഉപയോക്താക്കൾ കാമറ, മൈക്രോഫോൺ അല്ലെങ്കിൽ സ്‌റ്റോറേജ് എന്നിവ ഉൾപ്പെടെ ആപ്പുകൾക്ക് നൽകിയിട്ടുള്ള അനുമതികൾ ശരിക്കും ആവശ്യമാണോ അല്ലയോ എന്ന് പുനർവിചിന്തനം ചെയ്യണം.
* ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ, വിവിധ വ്യാജ ഏജൻസികൾ പ്രചരിപ്പിക്കുന്ന ഓഫറുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം, കൂടാതെ സ്വയം സുരക്ഷിതരായിരിക്കാൻ അവ ഒഴിവാക്കുകയും വേണം.
Keywords: News, New Delhi, National, Technology, Malware, Android Apps, Google Play Store, Dangerous Malware Detected In Over 100 Android Apps; 400 Million Users At Risk.< !- START disable copy paste -->