Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing Case | 'കാസർകോട് നിന്നും മുങ്ങിയ സർകാർ ഉദ്യോഗസ്ഥരായ കമിതാക്കൾ ഗോവയിൽ കറങ്ങുന്നു'; വാഹനം അപകടത്തിൽ പെട്ട് 10,000 രൂപ പിഴയടച്ചതായും പൊലീസിന് വിവരം ലഭിച്ചു; കാണാതായ 2 പേരും വിവാഹിതരും മക്കളും ഉള്ളവർ

എ ടി എം കൗണ്ടറിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിച്ചു Missing Case, Police FIR, Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Goa
കാസർകോട്: (www.kasargodvartha.com) കാസർകോട് നിന്നും നാടകീയമായി മുങ്ങിയ സർകാർ ഉദ്യോഗസ്ഥരായ കമിതാക്കൾ ഗോവയിലുള്ളതായി വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവർ കാറിലാണ് സ്ഥലം വിട്ടതെന്നാണ് അറിയുന്നത്. യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വുമൺ മിസിംഗിന് കേസെടുത്ത് കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെ ഇവരുടെ കാർ അപകടത്തിൽ പെട്ട് 10,000 രൂപ പിഴയടച്ചതായും പൊലീസിന് വിവരം ലഭിച്ചു. ഇവർ എ ടി എം കൗണ്ടറിൽ പണമെടുക്കാൻ കയറിയതിന്റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റും ഇതേ സ്ഥാപനത്തിലെ 45 കാരനായ ആൺ നഴ്‌സുമാണ് രണ്ടാഴ്ച മുമ്പ് സ്ഥലം വിട്ടത്.
  
Kerala, News, Kasaragod, Missing, Woman, Goa, Police, Case, Investigation, Couple missing from Kasaragod found in Goa: Police.

യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഗോവയിലുള്ളതായി കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. യുവതിക്ക് ഭർത്താവും രണ്ട് മക്കളും യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ടെന്നാണ് വിവരം. സർകാർ ഉദ്യോഗസ്ഥരായതിനാൽ ഇവർക്ക് കൂടുതൽ കാലം അനുമതിയില്ലാതെ അവധിയിൽ പോകാൻ കഴിയില്ലെന്നും ഇവർ ഉടൻ തിരിച്ചെത്തുമെന്നും പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പൊലീസ് ഗോവയിലേക്ക് അന്വേഷണത്തിന് പോകുന്നത് തത്കാലം ഉപേക്ഷിച്ചിട്ടുണ്ട്.
 
Kerala, News, Kasaragod, Missing, Woman, Goa, Police, Case, Investigation, Couple missing from Kasaragod found in Goa: Police.

Keywords: Kerala, News, Kasaragod, Missing, Woman, Goa, Police, Case, Investigation, Couple missing from Kasaragod found in Goa: Police.
< !- START disable copy paste -->

Post a Comment