Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | കെ സുധാകരനെ അറസ്റ്റ് ചെയ്തതില്‍ കാസര്‍കോട്ടെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം; കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ഡിസിസി പ്രസിഡണ്ടിനെ ഉള്‍പെടെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി

വിവിധയിടങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി Congress, K Sudhakaran, Kanhangad, കാസറഗോഡ് വാര്‍ത്തകള്‍, KPCC President
കാഞ്ഞങ്ങാട്: (www.kasargodvartha.com) കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് കാസര്‍കോട്ടെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം. കാഞ്ഞങ്ങാട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ ഉള്‍പെടെയുള്ളവര്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നഗരത്തില്‍ ഗതാഗതം സതംഭിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു റോഡ് ഉപരോധം.
          
Congress, K Sudhakaran, Kanhangad, KPCC President, Kerala News, Kasaragod News, Politics, Political News, Kerala Politics, Congress holds protest against K Sudhakaran's arrest.

ഉപരോധം കഴിഞ്ഞിട്ടും പിരിഞ്ഞുപോകത്തിനെ തുടര്‍ന്ന് ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ ഉള്‍പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയാണ് റോഡ് ഉപരോധിച്ചത്. വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്.

പ്രകടനത്തിനിടയിലും സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. റോഡില്‍ ടയറിന് തീയിട്ടു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രനെ അറസ്റ്റ് ചെയ്ത് നീക്കുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. റോഡ് ഉപരോധം പകുതി പിന്നിട്ടപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പിന്നീടാണ് ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. മുഴുവന്‍ പേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
      
Congress, K Sudhakaran, Kanhangad, KPCC President, Kerala News, Kasaragod News, Politics, Political News, Kerala Politics, Congress holds protest against K Sudhakaran's arrest.

സമരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് കെ പി കുഞ്ഞിക്കണ്ണന്‍, രമേശന്‍ കരുവാച്ചേരി, അഡ്വ. പിവി സുരേഷ്, സിവി ജെയിംസ്, അഡ്വ. കെ കെ രാജേന്ദ്രന്‍, മാമുനി വിജയന്‍, ധന്യാ സുരേഷ്, ഗീതാ കൃഷ്ണന്‍, മിനി ചന്ദ്രന്‍, വിപി പ്രദീപ് കുമാര്‍, ഉമേഷന്‍ വേളൂര്‍, മധുസൂധനന്‍ ബാലൂര്‍, കെവി ഭക്തവത്സലന്‍, കെപി ബാലകൃഷ്ണന്‍, ജവാദ് പുത്തൂര്‍, രാജേഷ് പള്ളിക്കര, കെപി പ്രകാശന്‍, പത്മരാജന്‍ ഐങ്ങോത്ത്, കെകെ ബാബു, അഡ്വ. സോജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ബൂത് തലത്തിലും പ്രകടനം നടക്കും.

Keywords: Congress, K Sudhakaran, Kanhangad, KPCC President, Kerala News, Kasaragod News, Politics, Political News, Kerala Politics, Congress holds protest against K Sudhakaran's arrest.
< !- START disable copy paste -->

Post a Comment