കണ്ണൂര്‍: (www.kasargodvartha.com) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ഡോ. അമൃത രാഗിയെയാണ് രോഗി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
വാഹനാപകടത്തില്‍ പരുക്കേറ്റെത്തിയ പാലയാട് സ്വദേശി മഹേഷാണ് ഡോക്ടറെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ ഡോക്ടറെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണു പരാതി. ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. അക്രമി മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kannur, News, Kerala, Doctor, Complaint, Police, Treatment, Attack, Hospital, Complaint that man attacks doctor during treatment.