Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ആട് ഇടപാടിനെ ചൊല്ലി തർക്കം; പികപ് വാനും പണവും തട്ടിയെടുത്തെന്ന കേസിൽ 2 പേർ അറസ്റ്റിൽ; കൂട്ടുപ്രതികൾക്കായി തിരച്ചിൽ

രാജസ്താൻ സ്വദേശിയാണ് പരാതിക്കാരൻ Uppala News, Malayalam News, Manjeswar Police, കാസറഗോഡ് വാർത്തകൾ
ഉപ്പള: (www.kasargodvartha.com) ആട് ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് രാജസ്താൻ സ്വദേശിയുടെ പികപ്പ് വാൻ തട്ടിക്കൊണ്ട് പോവുകയും മൊബൈൽ ഫോണും പണവും എടിഎം കാർഡും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീസ് (47), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാറൂഖ് ദിടുമ (49) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ മറ്റ് രണ്ടുപേരെ കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

News, Kasaragod, Uppala, Kerala, Goat, Clash, Arrest, Case, Police, Complaint, Clash over goat deal; 2 arrested.

രാജസ്താൻ നാഗൂർ സ്വദേശിയായ കൊമാറയുടെ പരാതിയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളും രാജസ്താൻ സ്വദേശിയും തമ്മിൽ ആടിനെ കൊണ്ട് വരുന്നതുമായ ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കേസിനാസ്പദമായ സംഭവത്തിന് കാരണമായത്. ആടിനെ കൊണ്ടുവരാനായി രാജസ്താനിൽ പോയപ്പോൾ കൂടുതൽ തുക തങ്ങളിൽ നിന്ന് പിടിച്ചുവാങ്ങിയതായി ആരോപിച്ചാണ് പികപ് വാൻ തട്ടിക്കൊണ്ട് പോവുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

വിവരം അറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് പികപ് വാൻ ഉപ്പളയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീടാണ് കേസിൽ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്താനിൽ പോയപ്പോൾ തങ്ങളിൽ നിന്ന് വാങ്ങിയ കൂടുതൽ തുക തിരിച്ചുചോദിച്ചിട്ടും തരാതിരുന്നപ്പോഴാണ് വാൻ തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പ്രതികളെ കുമ്പള പൊലീസിന് കൈമാറി.

Keywords: News, Kasaragod, Uppala, Kerala, Goat, Clash, Arrest, Case, Police, Complaint, Clash over goat deal; 2 arrested.
< !- START disable copy paste -->

Post a Comment