Join Whatsapp Group. Join now!
Aster MIMS 25/06/2023

Dialysis Machine | ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ് യന്ത്ര സമര്‍പണവും വീടുകളുടെ താക്കോല്‍ ദാനവും ജൂണ്‍ 30ന്

എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും Dialysis Machine, Lions Clubs, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസര്‍കോട്: (www.kasargodvartha.com) ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ് യന്ത്രങ്ങളുടെ സമര്‍പണവും, രണ്ട് വീടുകളുടെ താക്കോല്‍ദാനവും ജൂണ്‍ 30ന് വെള്ളിയാഴ്ച വൈകുന്നരം 6.30 ന് കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹോളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
        
Dialysis Machine, Lions Clubs, Malayalam News, Kerala News, Kasaragod News, Press Meet, Chandragiri Lions Club second phase free dialysis machine dedication and house key donation on 30th June.

കഴിഞ്ഞ രണ്ടര വര്‍ഷമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മാലിക് ദീനാര്‍ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിച്ചു വരികയാണ്. സമൂഹത്തില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വൃക്ക രോഗികളെ കണ്ടെത്തി അവര്‍ക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്തു നല്‍കുന്നത്. ദിനം പ്രതി വൃക്ക രോഗികള്‍ കൂടി വരുന്നതിനനുസരിച്ച് കാസര്‍കോട് ഡയാലിസിസ് ചെയ്യാന്‍ സൗകര്യമില്ല. ഇത്തരം സാഹചര്യത്തിലാണ് പുതുതായി രണ്ട് യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കുന്നത്.

എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഡയാലിസിസ് യന്ത്ര സമര്‍പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചെങ്കള പഞ്ചായതിലും ഉദുമ പഞ്ചായതിലും നിര്‍മിച്ചു നല്‍കുന്ന ഓരോ വീടുകളുടെ താക്കോല്‍ ദാനം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, എകെഎം അശ്‌റഫ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. പാവപ്പെട്ട രോഗികള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും.
       
Dialysis Machine, Lions Clubs, Malayalam News, Kerala News, Kasaragod News, Press Meet, Chandragiri Lions Club second phase free dialysis machine dedication and house key donation on 30th June.

സമൂഹത്തില്‍ മികച്ച സേവനം നടത്തുന്ന മഹദ് വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ കരാര്‍ മേഖലയിലെ കാരണവരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ കെ മൊയ്ദീന്‍ കുട്ടി ഹാജിയെയും, ബിസിനസ് രംഗത്തെയും സാമൂഹ്യ രംഗത്തെയും മികവിന് അച്ചു നായന്‍മാര്‍മൂലയെയും ലയണ്‍സ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായികയും, സംഗീത സംവിധായകയും, സൂഫി സംഗീതജ്ഞയുമായ അനിതാ ഷേഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിംജിം സംഗീത സന്ധ്യയും അരങ്ങേറും.
      
Dialysis Machine, Lions Clubs, Malayalam News, Kerala News, Kasaragod News, Press Meet, Chandragiri Lions Club second phase free dialysis machine dedication and house key donation on 30th June.

വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എംഎം നൗശാദ്, സെക്രടറി ശാഫി എ നെല്ലിക്കുന്ന്, ട്രഷറര്‍ എംഎ സിദ്ദീഖ്, ഹെല്‍ത് ആന്‍ഡ് ഡയാലിസിസ് കമിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ പട്ടുവത്തില്‍, വൈസ് പ്രസിഡണ്ട് അശ്‌റഫ് ഐവ, ഇലക്ടഡ് പ്രസിഡണ്ട് ശരീഫ് കാപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Dialysis Machine, Lions Clubs, Malayalam News, Kerala News, Kasaragod News, Press Meet, Chandragiri Lions Club second phase free dialysis machine dedication and house key donation on 30th June.
< !- START disable copy paste -->

Post a Comment