തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് ആണ് അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കേണ്ടതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കന്നുകാലികകളെ പിടികൂടി ഉടമകള്‍ക്ക് പിഴ ചുമത്തി വിട്ടു കൊടുക്കുകയോ ലേലം ചെയ്ത് വില്‍ക്കുകയോ ചെയ്യണം എന്നതാണ് നിയമം.
കുടുംബവുമൊത്ത് വിനോദത്തിന് വരുന്ന സഞ്ചാരികള്‍ക്ക് വലിയ പ്രയാസമാണ് കന്നുകാലികള്‍ സൃഷ്ടിക്കുന്നത്. കുട്ടികള്‍ക്ക് ഇവ ഭീഷണിയാണെന്നും പരാതിയുണ്ട്. രാത്രി കാലങ്ങളിലാണ് കന്നുകാലികള്‍ മേയാന്‍ പാര്‍ക് സ്ഥലം ഉപയോഗപ്പെടുത്തുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പാര്‍കിന് ചുറ്റു മതിലില്ലാത്തതാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. അഴിച്ചു വിടുന്ന കന്നുകാലികളുടെ ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.
Keywords: Kerala News, Malayalam News, Municipal Park, Thalangara, Kasaragod News, Thalangara News, Municipal Park Thalangara, Cattle nuisance to visitors in park.
< !- START disable copy paste -->