Join Whatsapp Group. Join now!
Aster MIMS 25/06/2023

Remanded | 'കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി'; 3 പേര്‍ റിമാൻഡിൽ; കൂട്ടുപ്രതിക്കായി തിരച്ചിൽ

വാഹനങ്ങള്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു Bandadka, Crime, Police FIR, കാസറഗോഡ് വാർത്തകൾ, Chittarikkal
ബന്തടുക്ക: (www.kasargodvartha.com) കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയെന്ന കേസിൽ മൂന്ന് പേര്‍ അറസ്റ്റില്‍. ബന്തടുക്ക മാരിപ്പടുപ്പിലാണ് സംഭവം. കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി കടത്തുകയായിരുന്നുവെന്നാണ് കേസ്. മാരിപ്പടുപ്പിലെ ബിജെപി പ്രവര്‍ത്തകനും മരവ്യാപാരിയുമായ അനിൽ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

News, Nileshwaram, Bandadka, Kasaragod, Kerala, Crime, Police, FIR, Buffalo, Remand, Arrest, Court, Buffalo Killed For Meat: 3 accused remanded.

അനിലിനൊപ്പം പണിയെടുക്കുന്ന ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി കെ മധു (40), ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആര്‍ സുരേഷ് (37), പാലക്കാട് ജില്ലയിലെ ആര്‍ ലിനേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

News, Nileshwaram, Bandadka, Kasaragod, Kerala, Crime, Police, FIR, Buffalo, Remand, Arrest, Court, Buffalo Killed For Meat: 3 accused remanded.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്കുശേഷമാണ് കാട്ടുപോത്തിനെ വേട്ടയാടി വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയതെന്നും തലയോട്ടിയും മറ്റുഅവശിഷ്ടങ്ങളും അനിലിന്റെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഇറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Keywords: News, Nileshwaram, Bandadka, Kasaragod, Kerala, Crime, Police, FIR, Buffalo, Remand, Arrest, Court, Buffalo Killed For Meat: 3 accused remanded.
< !- START disable copy paste -->

Post a Comment