ബേക്കൽ: (www.kasargodvartha.com) പൂച്ചക്കാട് തെക്കുപുറത്ത് കെ എസ് ടി പി സംസ്ഥാന പാതയിൽ വെള്ളിയാഴ്ച പുലർചെ 3.40 മണിയോടെയുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. അപകടത്തിൽ തീർഥാടനത്തിന് പോയിവരികയായിരുന്ന വീട്ടമ്മ മരണപ്പെടുകയും കാറിലുണ്ടായിരുന്ന എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
ഹൊസംഗടി മജിബയിലിലെ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യയും മംഗ്ളുറു ബജ്പെ സ്വദേശിനിയുമായ നഫീസ ഹജ്ജുമ്മ (80) ആണ് മരിച്ചത്. പുലർചെ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കാർ മൂന്ന് തവണ തലകീഴായി മറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
Keywords: News, Kasaragod, Bekal, Accident, Obituary, CCTV Footage, Bekal: CCTV footage of car accident out.