Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | യുവ വനിതാഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കന്യാപാടിയിലെ പല്ലവിയാണ് മരിച്ചത് Badiyadka, Female Doctor, Doctor, Found Dead, House
ബദിയടുക്ക: (www.kasargodvartha.com) യുവ വനിതാഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യാപാടിയിലെ ഗോപാലകൃഷ്ണയുടെ മകള്‍ പല്ലവി (22)യാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനാല കമ്പിയില്‍ ഷോളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
     
Kerala News, Kasaragod News, Malayalam News, Badiyadka News, Doctor Found Dead, Obituary, Badiyadka: Young female doctor found dead.

തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ചെവ്വാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മംഗ്ളൂറില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തോളം സുള്ള്യയില്‍ പ്രാക്ടീസ് ചെയ്ത് വന്നിരുന്നു. അടുത്തിടെയായി പ്രാക്ടീസിന് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മാനസിക പ്രയാസം ഉള്ളതിനാല്‍ മരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ടെന്നും മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
   
Kerala News, Kasaragod News, Malayalam News, Badiyadka News, Doctor Found Dead, Obituary, Badiyadka: Young female doctor found dead.

മൂന്ന് മാസമായി ഡിപ്രഷന് മരുന്ന് കഴിച്ചു വന്നിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കി. ഗോപാലകൃഷ്ണയുടെ ഏകമകളാണ് പല്ലവി.

Keywords: Kerala News, Kasaragod News, Malayalam News, Badiyadka News, Doctor Found Dead, Obituary, Badiyadka: Young female doctor found dead.
< !- START disable copy paste -->

Post a Comment