Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | ഗേറ്റില്‍ പത്രങ്ങള്‍ കിടന്നത് മോഷണത്തിന് പ്രേരണയായി; സുള്ള്യയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കവര്‍ച നടത്തിയെന്ന പരാതിയില്‍ പ്രതികള്‍ അറസ്റ്റില്‍

പണവും സ്വര്‍ണവും അപഹരിച്ചത് സുഹൃത്തിനെ സഹായിക്കാന്‍ Arrested, Robbery, Police, Complaint, Congress Leader

മംഗ്ലൂറു: (www.kasargodvartha.com) ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ അറമ്പൂറുവില്‍ കോണ്‍ഗ്രസ് നേതാവും സുള്ള്യ ടൗണ്‍ പഞ്ചായത് മുന്‍ പ്രസിഡന്റുമായ എസ് ശംസുദ്ദീന്റെ വീട്ടില്‍ കവര്‍ച നടത്തിയെന്ന കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സക് ലേഷ് പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെവി ഫയാസും(51) ബെംഗ്ലൂര്‍ ഗോവിന്ദ് നഗറിലെ പി പ്രസന്നനും(53) ആണ് അറസ്റ്റിലായത്.


കഴിഞ്ഞ മാസമാണ് കവര്‍ച നടന്നത്. വീടുപൂട്ടി മംഗ്ലൂറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശംസുദ്ദീനും കുടുംബവും. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.

2 Arrested in theft case, Mangalore, News, Arrested, Robbery, Police, Complaint, Congress Leader, Probe, National

കവര്‍ചക്കാരുടെ മൊഴി പൊലീസ് നല്‍കുന്നത് ഇങ്ങനെ:


ശംസുദ്ദീന്റെ വീട്ടില്‍ കവര്‍ച നടത്താന്‍ അറസ്റ്റിലായവര്‍ക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. കാസര്‍കോട് കേസില്‍ കുടുങ്ങിയ കൂട്ടാളി വകീല്‍ ഫീസിന് വകയില്ലാതെ വിഷമിക്കുന്നു എന്നറിഞ്ഞ് പണം സംഘടിപ്പിക്കാനുള്ള വഴി തേടിയുള്ള യാത്രക്കിടയിലാണ് ഒരു വീടിന്റെ ഗേറ്റില്‍ പത്രങ്ങള്‍ അതേപടി കിടക്കുന്നത് കണ്ടത്.

ഉടമസ്ഥന്‍ വീട് പൂട്ടി പോയതാണെന്ന് മനസ്സിലായി. അവിടെ കയറി മോഷ്ടിച്ച് കൂട്ടുകാരനെ സഹായിക്കാന്‍ പണം കണ്ടെത്തി. ഇരുവരും വിവിധ സ്ഥലങ്ങളില്‍ 30 കവര്‍ചാ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: 2 Arrested in theft case, Mangalore, News, Arrested, Robbery, Police, Complaint, Congress Leader, Probe, National. 

Post a Comment