Join Whatsapp Group. Join now!
Aster MIMS 25/06/2023

Video | 'എന്റെ ഭാര്യയെ 120 പേര്‍ ചേര്‍ന്ന് അര്‍ധ നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു, സഹായിക്കൂ'; കശ്മീരില്‍ പോസ്റ്റ് ചെയ്ത സൈനികന്റെ കൈകൂപ്പിയുള്ള വീഡിയോ വൈറലായി; പിന്നാലെ പ്രതികരണവുമായി പൊലീസ്

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലല്‍ നിന്നാണ് സംഭവം Viral Video, Tamil Nadu News, Social Media, Army, മലയാളം വാര്‍ത്തകള്‍
ചെന്നൈ: (www.kasargodvartha.com) തന്റെ ഭാര്യയെ 120 ഗ്രാമീണര്‍ ചേര്‍ന്ന് നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി സൈനികന്‍. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലല്‍ നിന്നാണ് സംഭവം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ പൊലീസിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. ജവാന്റെ വാദങ്ങളില്‍ വാസ്തവമില്ലെന്ന് പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവം ബിജെപി ഏറ്റെടുത്തതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്.
       
Viral Video, Tamil Nadu News, Social Media, Army, National News, Army Jawan releases video alleging assault.

നിലവില്‍ സൈനികനെ കശ്മീരില്‍ ഹവില്‍ദാര്‍ റാങ്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണല്‍ എന്‍ ത്യാഗരാജനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ഭാര്യ ഒരു സ്ഥലത്ത് പാട്ടത്തിന് കട നടത്തുന്നു. 120 പേര്‍ ചേര്‍ന്ന് അവളെ മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാന്‍ എസ്പിക്ക് നിവേദനം അയച്ചിട്ടുണ്ട്, അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഡിജിപി സാര്‍ ദയവായി സഹായിക്കൂ. അവര്‍ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അര്‍ധനഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു', വീഡിയോയില്‍ സൈനികന്‍ പറയുന്നു. കൈകള്‍ കൂപ്പിയും മുട്ടുകുത്തിയും നീതി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം

വീഡിയോ വൈറലായതോടെ പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണം തള്ളിയ തിരുവണ്ണാമലൈ പൊലീസ്, വീഡിയോയിലെ അവകാശവാദങ്ങള്‍ അതിശയോക്തിപരമാണെന്നും ജവാന്റെ ഭാര്യ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. രേണുഗാംബാള്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പാട്ടക്കടയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇത്. സംഭവം നടക്കുമ്പോള്‍ യുവതിയും അമ്മയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ യുവതി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് എസ്പി കാര്‍ത്തികേയന്‍ പറഞ്ഞു. കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Keywords: Viral Video, Tamil Nadu News, Social Media, Army, National News, Army Jawan releases video alleging assault.
< !- START disable copy paste -->

Post a Comment