അജാനൂര്‍: (www.kasargodvartha.com) പെരുന്നാളിന്റെ വിഭവങ്ങള്‍ ആകര്‍ഷണീയമാക്കാന്‍ അന്തുമായി എത്തിച്ചത് അതിശയിപ്പിക്കുന്ന പോത്തിനെ. കന്നുകാലികളെ എത്തിക്കുന്നതിന് ഇതര സംസ്ഥാനങ്ങളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങളെ അതിജീവിച്ചാണ് മാംസ വില്‍പനക്കായി ചിത്താരിയിലെ അന്തുമായി എന്ന വ്യാപാരി ഭീമമായ പോത്തിനെ ചിത്താരിയിലേക്ക് എത്തിച്ചത്.
പോത്തിനെ അറുത്തതായും 400 കിലോയിലധികം ഇറച്ചി തന്നെ ലഭിച്ചെന്നും അന്തുമായി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പലരും ഈ പോത്തിറച്ചി ചോദിച്ച് എത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ പോത്തുകള്‍ 280 വരെയാണ് തൂക്കം വരുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ 400 മുതല്‍ 600 കിലോ വരെ തൂക്കമുള്ള പോത്തുകളെ ലഭിക്കാറുണ്ട്. കൂടുതല്‍ തൂക്കവും ആകാരവുമുള്ള ഇനമായതിനാലാണ് അന്തുമായിയുടെ പോത്ത് ജനശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത്.
അതിനാല്‍ ഇത്തരം പ്രയാസങ്ങളും സാമ്പത്തിക ബാധ്യതയും അനുഭവിക്കുന്നത് കൊണ്ടുതന്നെ ഇത്തവണ പെരുന്നാള്‍ ദിനം മുതല്‍ ഇറച്ചിയുടെ വിലയില്‍ നേരിയ വര്‍ധനവ് വരുത്തേണ്ടിവരുമെന്നാണ് സൗത്ത് ചിത്താരിയിലെ ഇറച്ചി വ്യാപാരിയായ അന്തുമായി പറയുന്നത്.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Ajanur: Buffalo brought from another state to prepare the festival food.