Join Whatsapp Group. Join now!
Aster MIMS 25/06/2023

Remanded | 'അഡ്വാന്‍സ് ആയി പണം വാങ്ങിയിട്ടും ജോലിക്കെത്തിയില്ല; ചോദിക്കാന്‍ ചെന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ചു'; പ്രതി റിമാന്‍ഡില്‍

അക്രമിക്കപ്പെട്ടയാള്‍ ചികിത്സയില്‍ Crime, Kanhangad News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) അഡ്വാന്‍സ് ആയി തുക വാങ്ങിച്ചിട്ടും പണിയെടുക്കാന്‍ എത്താതിരുന്നതിനാല്‍ ചോദിക്കാന്‍ ചെന്ന യുവാവിന് കുത്തേറ്റതായി പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗര്‍ നിത്യാനന്ദ പോളിടെക്‌നികിന് സമീപത്തെ നഫീസയുടെ മകന്‍ ടി ഇസ്മാഈലിനെ (41) അക്രമിച്ചെന്നാണ് പരാതി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    
Crime, Kanhangad News, Malayalam News, Kerala News, Kasaragod News, Crime News, Accused in assault case remanded.

സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷിനെയാണ് വധശ്രമ കുറ്റം ചുമത്തി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്മാഈലിന്റെ വീട്ടില്‍ പണിയെടുക്കാനായി സുരേഷ് അഡ്വാന്‍സ് തുക വാങ്ങിയിരുന്നുവെന്നാണ് പറയുന്നത്.

പണിയെടുക്കാന്‍ വരാത്തതിനെ തുടര്‍ന്ന് സുരേഷ് താമസിക്കുന്ന ക്വാര്‍ടേഴ്‌സില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ഇയാള്‍ കത്തിയെടുത്ത് ഇസ്മാഈലിനെ കുത്തി പരുക്കേല്‍പ്പിച്ചുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
         
Crime, Kanhangad News, Malayalam News, Kerala News, Kasaragod News, Crime News, Accused in assault case remanded.

Keywords: Crime, Kanhangad News, Malayalam News, Kerala News, Kasaragod News, Crime News, Accused in assault case remanded.
< !- START disable copy paste -->

Post a Comment