മംഗളൂറു: (www.kasargodvartha.com) ഇതര ജാതി യുവാവിനെ പ്രണയിച്ച 17കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കുട്ടിയുടെ പിതാവ്, സഹോദരന്‍, അമ്മാവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട നേത്രാവതി(17) യുടെ പിതാവ് പി പരശുരാമ(47), സഹോദരന്‍ ശിവരാജു(20), അമ്മാവന്‍ ടി തുക്കാറാം(50) എന്നിവരാണ് അറസ്റ്റിലായത്. തുമകൂറു ജില്ല പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ശഹപുര്‍വാഡ് ആണ് ഇക്കാര്യം അറിയിച്ചത്.
എസ് പി നല്‍കുന്ന വിവരം: പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു. പട്ടിക ജാതിയില്‍പ്പെട്ട കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായി. രണ്ടാഴ്ച മുമ്പ് കുട്ടിയെ കാണാതായിരുന്നു. അന്വേഷിച്ച് കണ്ടെത്തി ഈ മാസം ഒമ്പതിന് വീട്ടില്‍ കൊണ്ടുവന്നു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
ഇതേത്തുടര്‍ന്ന് അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊന്നു. നേത്രാവതി വിഷം കഴിച്ച് മരിച്ചു എന്നാണ് രക്ഷിതാക്കള്‍ പുറത്ത് പറഞ്ഞത്. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പൊലീസ് ആത്മഹത്യ കേസാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മൂവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദുരഭിമാനക്കൊല വെളിച്ചത്തുവന്നത്.
Keywords: News, National, Mangalore, Killed, Death, Girl, Police, Crime, Father, Brother, Uncle, 3 held for killing teen over intercaste relationship.