പരിശോധനയെ കുറിച്ച് ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത് ഇങ്ങനെ: 'ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു മോഷണങ്ങളും ഒരാൾ തന്നെ ചെയ്തതാണെന്ന് വ്യക്തമായി. കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ അവിടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് വളരെ ആവശ്യമാണ്. അതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു വിഭാഗമാണ് ഫിംഗർ പ്രിന്റ് ബ്യൂറോ. കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങളും മറ്റും ശേഖരിച്ച് അത് കേരളത്തിലെയും ഇൻഡ്യയിലെ മറ്റിടങ്ങളിലെയും കുറ്റവാളികളുടെ വിരലടയാളവുമായി ഒത്തു നോക്കിയാണ് വിവരശേഖരണം നടത്തുന്നത്.
രാജ്യത്ത് നടക്കുന്ന മുഴുവൻ കുറ്റവാളികളുടെയും വിരലടയാളങ്ങൾ നാഷണൽ ഓടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫികേഷൻ സിസ്റ്റം (NAFIS) എന്ന ഡാറ്റാബേസിൽ സമയാസമയങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കും. രാജ്യത്ത് എവിടെയെങ്കിലും കണ്ടെത്തിയ വിരലടയാളം ഈ ഡാറ്റാ ബേസിൽ നൽകിയാൽ സമാനവിരലടയാളം കണ്ടെത്താനാവുകയും അതുവഴി അതിന്റെ ഉടമയുടെ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ബി ഇ എം സ്കൂളിൽ നിന്ന് ലഭിച്ച വിരലടയാളം പരിശോധിക്കുകയും, എൻഎഎഫ്ഐഎസിൽ അതിന് സമാനമായത് ലഭിക്കുകയും ആ ഫിംഗർ പ്രിന്റ് കർണാടകയിലെ ഹരിഹരപുര പൊലീസ് സ്റ്റേഷനിലെ 2016 ൽ നടന്ന മറ്റൊരു മോഷണക്കേസിലെ പ്രതിയുടെതാണെന്ന് മനസിലാക്കുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
ഉദുമ ജുമാ മസ്ജിദിൽ നടന്ന മോഷണത്തിലെ പ്രതിയുടെ വിരലടയാളം, ബേക്കൽ കോട്ടയിലെ ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ വിരലടയാളവുമായി ഒത്തു പോവുകയും അതിലൂടെ രണ്ട് മോഷണങ്ങളും നടത്തിയത് ഒരാളാണെന്ന് നിഗമനത്തിൽ എത്തുകയുമായിരുന്നു'. വിരലടയാള വിദഗ്ധരായ പി നാരായണൻ, ഇ പി അക്ഷയ്, ആർ രജിത, ഫോടോഗ്രാഫർ സി പി ഒ മാരായ അഖിൽ, ഉണ്ണികൃഷ്ണൻ എന്നിവരാണ് കാസർകോട് ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ.
Keywords: News, Kasaragod, Fingerprint Bureau, Bekal, Kasaragod, Police Investigation, Theft, Investigation, 3 cases found in district fingerprint bureau's investigation.
< !- START disable copy paste -->