city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | 3 ദിവസം മുമ്പ് ഗൃഹപ്രവേശനം നടന്ന വീട്ടിൽ 25 കാരി മരിച്ച നിലയിൽ; '24 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി'

മംഗ്ളുറു: (www.kasargodvartha.com) മൂന്ന് ദിവസം മുമ്പ് ഗൃഹപ്രവേശനം നടന്ന വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളാൾ ഫറങ്കിപ്പേട്ട് സ്വദേശിനി അശ്വിനി ബംഗേര (25) ആണ് മരിച്ചത്. വീട്ടിൽ നിന്ന് 24 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Found Dead | 3 ദിവസം മുമ്പ് ഗൃഹപ്രവേശനം നടന്ന വീട്ടിൽ 25 കാരി മരിച്ച നിലയിൽ; '24 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി'

വിദേശത്ത് ജോലി ചെയ്തിരുന്ന അശ്വിനി ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. മംഗ്ളുറു കുമ്പളയ്ക്കടുത്ത് ചിത്രാഞ്ജലിനഗറിൽ പുതുതായി നിർമിച്ച വീട് സംഗീത എന്ന സ്ത്രീയിൽ നിന്ന് അടുത്തിടെയാണ് അശ്വിനി വാങ്ങിയത്. അമ്മയ്ക്കും അമ്മായിയുടെ രണ്ട് ആൺമക്കൾക്കും ഒപ്പമായിരുന്നു താമസം.

ബുധനാഴ്ച രാത്രി സുഹൃത്തുമായി അശ്വിനി മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തതായി പറയുന്നു. വ്യാഴാഴ്ച രാവിലെ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്ത് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ അശ്വിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Found Dead | 3 ദിവസം മുമ്പ് ഗൃഹപ്രവേശനം നടന്ന വീട്ടിൽ 25 കാരി മരിച്ച നിലയിൽ; '24 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി'

വീട് വിൽപനക്കാരൻ തന്നെ ചതിച്ചെന്നും ബാങ്ക് അധികൃതർ ഇപ്പോൾ തന്നെ പീഡിപ്പിക്കുകയാണെന്നും അശ്വിനി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ താൻ ഉപയോഗിച്ചിരുന്ന ഫോൺ കാമുകന് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിരവധി പ്രതിസന്ധികളിൽ അകപ്പെട്ട അശ്വിനി ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Keywords: News, Mangalore, National, Obituary, Karnataka, Found Dead, 25-year-old found dead in new house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL