Join Whatsapp Group. Join now!
Aster MIMS 25/06/2023

Drug Mafia | മയക്കുമരുന്ന് ഉപയോഗം 25 ശതമാനവും കാംപസുകളില്‍; ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ് കമീഷണര്‍

150 കട ഉടമകള്‍ക്ക് എതിരെ കേസെടുത്ത് പിഴയിട്ടു Police Commissioner, Drug Mafia, Press Meet, Campus, Students
മംഗ്ലൂറു:(www.kasargodvartha.com) മയക്കുമരുന്ന് മാഫിയക്ക് എതിരെ പൊലീസ് നടപടി ശക്തമാക്കുമെന്ന് മംഗ്ലൂര്‍ സിറ്റി പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍. തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാംപസുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വിപണനവും ഉപയോഗവും നടക്കുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

കുരുന്നിലെ ലഹരിക്കടിമയാക്കാനുള്ള റാകറ്റ് സജീവമാണ്. സ്‌കൂള്‍ പരിസരങ്ങളിലെ കടകള്‍ റെയ്ഡ് ചെയ്ത് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്ന 150 ഉടമകള്‍ക്ക് എതിരെ കേസെടുത്ത് പിഴയിട്ടു. പുകയില ഉല്പന്നങ്ങളാണ് കോളജ് കാംപസുകളില്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആദ്യ പടി.

മയക്കുമരുന്നില്‍ 25 ശതമാനവും കാംപസുകള്‍ കേന്ദ്രീകരിച്ചാണ് വിപണനവും ഉപയോഗവും നടക്കുന്നത്. എജുകേഷന്‍ ഹബ്ബായ മംഗ്ലൂറിലെ ഈ അവസ്ഥ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൂടി പ്രശ്‌നമാണ്.

25 percent of drug use on campuses; Police Commissioner says strong action against drug mafia, Mangalore, News, Drugs, Police Commissioner, Drug Mafia, Press Meet, Campus, Students, Notice, Crime, Criminal Case, National

കാംപസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഈ വര്‍ഷം 130 കിലോഗ്രാം കഞ്ചാവും 550 ഗ്രാം സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തു. 38 വിതരണക്കാരേയും ഉപയോഗിച്ച 130 പേരേയും അറസ്റ്റ് ചെയ്തതായും കമീഷണര്‍ അറിയിച്ചു.

Keywords: 25 percent of drug use on campuses; Police Commissioner says strong action against drug mafia, Mangalore, News, Drugs, Police Commissioner, Drug Mafia, Press Meet, Campus, Students, Notice, Crime, Criminal Case, National. 

Post a Comment