Accident | ബൈകും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
അപകടം യു ടേണ്‍ എടുക്കുന്നതിനിടെ
Malayalam News, Chemnad News, കാസറഗോഡ് വാര്‍ത്തകള്‍, Accident News
ചെമനാട്: (www.kasargodvartha.com) ബൈകും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ ചെമനാടാണ് അപകടം നടന്നത്. മേല്‍പറമ്പ് ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു കെഎല്‍ 14 എക്സ് 2432 നമ്പര്‍ ബൈക്. ചെമനാടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ യു ടേണ്‍ എടുക്കുന്നതിനിടെ ഇരുവാഹങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈകിന് മുകളില്‍ കാര്‍ കയറുകയും ചെയ്തു. യുവാവിന്റെ കാലിനാണ് ഗുരുതരമായി പരുക്കേറ്റത്. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: Malayalam News, Chemnad News, Accident News, Kerala News, Kasaragod News, Accident, Chemnad Accident, Youth seriously injured in collision between bike and car.< !- START disable copy paste -->