കൊന്നക്കാട് നിന്നും എളേരി തട്ട് വഴി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വന്ന ബൈകും കൂട്ടി ഇടിക്കുകയായിരുന്നു. റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ശേഷം ബൈക് ബസിനടിയില്‍ പെടുകയായിരുന്നു. ഓടിക്കൂടിയവര്‍ ചേര്‍ന്നാണ് ബസിനടിയില്‍ പെട്ട സെല്‍വകുമാറിനെ പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയത്.
വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പൊലീസും സ്ഥലത്ത് എത്തി. ഗുരുതരമായി പരിക്ക് പറ്റിയ സെല്‍വകുമാറിനെ ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കും മാറ്റി. പെയിന്റിംഗ് തൊഴിലാളിയായ സെല്‍വകുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.
Keywords: Accident News, Pungamchal News, Vellarikkundu News, Kerala News, Malayalam News, Obituary News, Youth injured in KSRTC bus-bike collision.
< !- START disable copy paste -->