Join Whatsapp Group. Join now!
Aster MIMS 22/05/2023

Found Dead | കോട്ടയം കടുത്തുരുത്തിയില്‍ ആതിരയെന്ന യുവതി സൈബര്‍ ആക്രമണത്തില്‍ ജീവനൊടുക്കിയെന്ന കേസില്‍ പൊലീസ് തിരയുന്ന പ്രതിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ ആണ് മരിച്ചത് Found Dead, Kottayam News , Kerala News, Malayalam News, Kerala, Found Dead
കാഞ്ഞങ്ങാട്: (www.kasargodvartha.com) കോട്ടയം കടുത്തുരുത്തിയില്‍ ആതിര എന്ന യുവതി സൈബര്‍ ആക്രമണത്തില്‍ ജീവനൊടുക്കിയതായുള്ള കേസില്‍ പൊലീസ് തിരയുന്ന പ്രതിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് നഗരത്തിലെ അപ്‌സര ലോഡ്ജിലെ മുറിയില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
    
Kerala News, Malayalam News, Kasaragod News, Found Dead, Crime News, Police News, Death News, Investigation, Youth found dead at lodge room.

പൈനാപിള്‍ വ്യാപാരി എന്ന് പറഞ്ഞ് മലപ്പുറം പെരിന്തല്‍മണ്ണ മുക്കത്തു കാവില്‍ ഹൗസില്‍ രാജേഷ് കുമാര്‍ (45) എന്ന വ്യാജവിലാസം നല്‍കിയാണ് അരുണ്‍ മെയ് രണ്ടിന് ലോഡ്ജില്‍ മുറിയെടുത്തതെന്ന് ജീവനക്കാര്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. റൂമില്‍ നിന്ന് യുവാവിന്റെ വോടര്‍ ഐഡിയും ഡ്രൈവിംഗ് ലൈസന്‍സും കണ്ടെത്തിയിരുന്നു. ഇതുവഴി അന്വേഷണം നടത്തുന്നതിനിടയിലാണ് പൊലീസ് തിരയുന്ന പ്രതിയാണ് മരിച്ചതെന്ന് വ്യക്തമായത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിയായ ആതിരയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ അരുണിന്റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. മരിക്കുന്നതിന് തലേദിവസം രാത്രി ഇതുസംബന്ധിച്ച് യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷവും അരുണ്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
  
Kerala News, Malayalam News, Kasaragod News, Found Dead, Crime News, Police News, Death News, Investigation, Youth found dead at lodge room.

സംഭവത്തില്‍ അരുണിനെ പിടികൂടുന്നതിനായി പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം പ്രതിയെ പിടികൂടുന്നതിന് പൊലീസിന് വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Keywords: Kerala News, Malayalam News, Kasaragod News, Found Dead, Crime News, Police News, Death News, Investigation, Youth found dead at lodge room.

Post a Comment