city-gold-ad-for-blogger

Accident | ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com) ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. തളങ്കര കടവത്തെ ടി എ ഖാലിദിന്റെ മകന്‍ ചെട്ടുംകുഴിയിലെ അഹ്മദ് ശബാബ് (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക തീയേറ്ററിന് സമീപം ഞായറാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്.
         
Accident | ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

യുവ ബിസിനസുകാരനായ ശബാബ് വ്യാപാര ആവശ്യാര്‍ഥം കോഴിക്കോട് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ശബാബ് ഓടിച്ച കെ എല്‍ 86 3688 നമ്പര്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന പാചക ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
       
Accident | ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
        
Accident | ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

Keywords: Accident News, Obituary News, Thalangara News, Kanhangad News, Accident News, Kerala News, Kasaragod News, Malayalam News, Obituary News, Youth died in car-lorry collision.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia