Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | വീഡിയോ എടുത്തുവെന്നാരോപിച്ച് യുവാവിനെ പൊലീസ് മര്‍ദിച്ചതായി ആരോപണം; എംഎല്‍എയ്ക്കും പഞ്ചായത് പ്രസിഡന്റിനുമൊപ്പമെത്തി പ്രവാസി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി

'ചെവിക്ക് പരുക്കേറ്റു' Malayalam News, Kerala News, കാസറഗോഡ് വാര്‍ത്തകള്‍, General Hospital, Police Assault
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ കുത്തുകേസിലെ പ്രതിയെ പൊലീസ് കീഴടക്കുന്ന സമയത്ത് വീഡിയോ എടുത്തുവെന്നാരോപിച്ച് പ്രവാസിയായ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് ആഇശത് ത്വാഹിറ എന്നിവര്‍ക്കൊപ്പമെത്തി യുവാവ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. ആരോപണം സംബന്ധിച്ച് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയതായാണ് വിവരം.
    
Malayalam News, Kerala News, General Hospital, Police Assault, Kasaragod News, Youth assaulted by cops: Complaint.

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ വെച്ചാണ് സംഭവം. പനിയെ തുടര്‍ന്ന് ഭാര്യയെ ചികിത്സയ്ക്കായി ജെനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന കുമ്പള പേരാല്‍ സ്വദേശിയും പ്രവാസിയുമായ ഇര്‍ശാദിനെ (33) യാണ് കാസര്‍കോട് പൊലീസ് മര്‍ദിച്ചതായി പറയുന്നത്. രണ്ട് മാസം മുമ്പാണ് ഇര്‍ശാദ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

യുവാവിന്റെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്: 'ഭാര്യയെ ജെനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഭക്ഷണത്തിനായി പുറത്തിറങ്ങിയ തന്നെ പൊലീസുകാരുടെ വീഡിയോ പിടിച്ചു എന്നാരോപിച്ചാണ് ആശുപത്രി കവാടത്തിന് സമീപം വെച്ച് പൊലീസ് സംഘം മര്‍ദിച്ചത്. ഫോണ്‍ പിടിച്ചുവാങ്ങുകയും മര്‍ദിച്ച് ജീപില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. രോഗിയായ ഭാര്യക്ക് കൂട്ടിരിപ്പിന് വന്നതാണെന്ന് കെഞ്ചി പറഞ്ഞിട്ടും തന്നെ വിട്ടില്ല.
           
Malayalam News, Kerala News, General Hospital, Police Assault, Kasaragod News, Youth assaulted by cops: Complaint.

അവസാനം ഫോണ്‍ പരിശോധിച്ച് വീഡിയോ പകര്‍ത്തിയിട്ടില്ലെന്ന് ബോധ്യമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തി ഫോണ്‍ തിരികെ ഏല്‍പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജെനറല്‍ ആശുപത്രയില്‍ അഡ്മിറ്റ് ചെയ്തിരുന്ന തന്റെ ഭാര്യയെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചെവിക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് താന്‍ കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സ തേടി'.

Keywords: Malayalam News, Kerala News, General Hospital, Police Assault, Kasaragod News, Youth assaulted by cops: Complaint.
< !- START disable copy paste -->

Post a Comment