Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | ഓടോറിക്ഷയിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; 'പിടികൂടിയത് വിൽപന നടത്താൻ കൊണ്ടുപോകുമ്പോൾ'

വാഹനം കസ്റ്റഡിയിലെടുത്തു Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ, Manjeshwar News, MDMA News
മഞ്ചേശ്വരം: (www.kasargodvartha.com) ഓടോറിക്ഷയിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ സുഹൈൽ (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കെഎൽ 14 സി 0089 നമ്പർ ഓടോറിക്ഷയിൽ കടത്തുന്നതിനിടെയാണ് 56.080 ഗ്രാം എംഡിഎംഎയുമായി യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.

News, Kasaragod, Kerala, Manjeshwar, Crime, Youth, Arrest, Police, Youth arrested with MDMA from auto-rickshaw.

സുഹൈൽ മയക്കുമരുന്ന് വിൽപന നടത്താൻ കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐമാരായ എൻ അൻസാർ, നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കുമാർ, ഡ്രൈവറും സിപിഒയുമായ മുഹമ്മദ് ആരിഫ് എന്നിവരടങ്ങിയ സംഘമാണ് ലഹരിവേട്ട നടത്തിയത്.

News, Kasaragod, Kerala, Manjeshwar, Crime, Youth, Arrest, Police, Youth arrested with MDMA from auto-rickshaw.

Keywords: News, Kasaragod, Kerala, Manjeshwar, Crime, Youth, Arrest, Police, Youth arrested with MDMA from auto-rickshaw.
< !- START disable copy paste -->

Post a Comment