Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു

ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി പൊലീസ് Kumbla News, Kerala News, Malayalam News, KAAPA act, കാസറഗോഡ് വാര്‍ത്തകള്‍
കുമ്പള: (www.kasargodvartha.com) കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ റുമൈദ് എന്ന റുമൈസ് (24) ആണ് അറസ്റ്റിലായത്. 2019ല്‍ ഉപ്പള സോങ്കാല്‍ പുളിക്കുത്തിയിലെ അല്‍ത്വാഫിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കര്‍ണാടകയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുമൈദ് എന്ന് പൊലീസ് പറഞ്ഞു
   
Kumbla News, Kerala News, Malayalam News, KAAPA act, Kasaragod News, Crime News, Youth arrested under KAAPA act.

2017 ഒക്ടോബര്‍ 30ന് ബംബ്രാണയില്‍ യുവാക്കളെ മര്‍ദിച്ച കേസ് അടക്കം കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലും റുമൈദ് പ്രതിയാണ്. കാസര്‍കോട് ഡി വൈ എസ് പി പികെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് യുവാവിനെ വിദ്യാനഗറില്‍ വച്ച് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്കെതിരെ കാപ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.
           
Kumbla News, Kerala News, Malayalam News, KAAPA act, Kasaragod News, Crime News, Youth arrested under KAAPA act.

Keywords: Kumbla News, Kerala News, Malayalam News, KAAPA act, Kasaragod News, Crime News, Youth arrested under KAAPA act.
< !- START disable copy paste -->

Post a Comment