ഇക്കഴിഞ്ഞ മെയ് രണ്ടിന് വൈകീട്ട് ചെര്‍ക്കള ടൗണില്‍ വെച്ച് കരാറുകാരനായ റിയാസുദ്ദീനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരുക്കേല്‍പിച്ചെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഈ കേസിലെ മറ്റൊരു പ്രതിയായ അബ്ദുല്ല കുഞ്ഞി ഒളിവിലാണെന്നും അറസ്റ്റിലായ അബ്ദുല്‍ ഖാദര്‍ 2016ല്‍ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കരാറുകാരനായ റിയാസുദ്ദീനെതിരെയും കേസെടുത്തിട്ടുണ്ട്.
Keywords: Kerala News, Kasaragod News, Crime News, Youth arrested in assault case.