യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങി വഴിയരികിലൂടെ ആശുപത്രിയിലേക്ക് നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓടോറിക്ഷയിലിരുന്ന യുവാവ് യുവതിയെ വിളിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഉടന്‍ ഹൊസ്ദുര്‍ഗ് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുഡ്‌സ് ഓടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതിയായ അര്‍ശാദ്.
സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ശാദ് ഇക്കഴിഞ്ഞ ജനുവരി 14ന് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത 11 ഉം 13 ഉം വയസുള്ള വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികള്‍ക്ക് നേരെ ഗുഡ്‌സ് ഓടോറിക്ഷയില്‍ പോവുകയായിരുന്ന പ്രതി റോഡില്‍ വണ്ടി നിര്‍ത്തി ഉടുമുണ്ട് പൊക്കി ലൈംഗീകാവയവം കാണിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്നത്തെ കേസ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് വീണ്ടും സമാന കേസില്‍ യുവാവ് അറസ്റ്റിലായിരിക്കുന്നത്.
ALSO READ:
Keywords: Kerala News, Kanhangad News, Crime News, Kasaragod News, Malayalam News, Criminal Case, Youth arrested for indecent behavior.
< !- START disable copy paste -->