Arrested | 'ഒരു വര്‍ഷം മുമ്പ് വിവാഹം ഉറപ്പിച്ചു; സ്വഭാവദൂഷ്യം മനസിലാക്കിയതോടെ കല്യാണത്തില്‍ നിന്നും പിന്മാറി'; പ്രകോപിതനായി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
May 31, 2023, 16:58 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ഒരു വര്‍ഷം മുമ്പ് വിവാഹം ഉറപ്പിച്ച യുവതി വരന്റെ സ്വഭാവദൂഷ്യമറിഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 25ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും ചന്തേര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords: Malayalam News, Thrikaripur News, Crime News, Chandera News, Kerala News, Kasaragod News, Assault, Youth arrested for assaulting woman.