Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | 'ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല'; യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് Obituary News, Found Dead, ദക്ഷിണ കന്നഡ വാർത്തകൾ, Mangalore News
മംഗ്ളുറു: (www.kasargodvartha.com) യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനാൽ യുവതി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുന്ദാപൂർ കൽത്തോട് സിഗേഡി സ്വദേശി പ്രമോദ ഷെട്ടിയുടെ മകൾ ഗൗതമി (22) യാണ് മരിച്ചത്.

News, National, Mangalore, Obituary, Found Dead, Police, Case, Young woman found dead.

ഗൗതമി ഉഡുപിയിലെ കോളജിൽ നിന്ന് എംകോം പൂർത്തിയാക്കിയിരുന്നു. ബാങ്ക് റിക്രൂട്മെന്റ് പരീക്ഷയും മറ്റൊരു കംപനിയുടെ റിക്രൂട്മെന്റിനായുള്ള പരീക്ഷയും എഴുതിയിരുന്നുവെങ്കിലും ഒരിടത്തും ജോലി ലഭിച്ചിട്ടിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

News, National, Mangalore, Obituary, Found Dead, Police, Case, Young woman found dead.

അതിനിടെ, കഴിഞ്ഞ ദിവസം യുവതിയെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുരുക്ക് അഴിച്ച് ബൈന്ദൂർ കമ്യൂണിറ്റി ഹെൽത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ബൈന്ദൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords: News, National, Mangalore, Obituary, Found Dead, Police, Case, Young woman found dead.
< !- START disable copy paste -->

Post a Comment