Join Whatsapp Group. Join now!
Aster MIMS 22/05/2023

Obituary | കിണറ്റിൽ വീണ് പരുക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

ബേഡകം പെർളടുക്കത്തെ സുരേഷ് ആണ് മരിച്ചത് Bedakam News, കാസറഗോഡ് വാർത്തകൾ, Kasaragod News, Kerala News, Malayalam News
ബേഡകം: (www.kasargodvartha.com) ചട്ടഞ്ചാലിൽ കിണറ്റിൽ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയും ബേഡകം പെർളടുക്കത്തെ പരേതനായ ജീവാനന്ദൻ - രാജമ്മ ദമ്പതികളുടെ മകനുമായ സുരേഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് ബേഡകം പൊലീസ് പറഞ്ഞു. സുരേഷും സുഹൃത്തും തമ്മിൽ അടിപിടി നടന്നതായും തുടർന്ന് സുരേഷ് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നുവെന്നുമാണ് പറയുന്നത്.

News, Bedakam, Kasaragod, Kerala, Obituary, Young Man, Well, Hospital, Police, Fire Force, Dead Body, Young man fell into well and died in hospital.

'സുഹൃത്ത് തന്നെ ബേഡകം പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സുരേഷിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ബാഹ്യമായ പരുക്കൊന്നും കാണാത്തതിനാൽ സുരേഷ് വീട്ടിലേക്ക് പോവുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ ബേഡകം സി എച് സിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയത്തിനകം മരണപ്പെടുകയായിരുന്നു', വീട്ടുകാരെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

News, Bedakam, Kasaragod, Kerala, Obituary, Young Man, Well, Hospital, Police, Fire Force, Dead Body, Young man fell into well and died in hospital.

അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണ്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: സുമിത്ര. മക്കൾ: ശ്രീനന്ദൻ, അനുശ്രീ. സഹോദരങ്ങൾ: രാജീവൻ, സജീവൻ, ജ്യോഷി.

Keywords: News, Bedakam, Kasaragod, Kerala, Obituary, Young Man, Well, Hospital, Police, Fire Force, Dead Body, Young man fell into well and died in hospital.
< !- START disable copy paste -->

Post a Comment